കാവനൂര്‍: മജ്മ വിദ്യാഭ്യാസ കോംപ്ലക്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പും പ്രാര്‍ഥന സംഗമവും തിങ്കളാഴ്ച രാവിലെ പത്തിന് കാവനൂര്‍ മജ്മ വിദ്യാഭ്യാസ കോംപ്ലക്‌സില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സൂഫി വര്യന്‍ ശൈഖുനാ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.