മനാമ : 'കൂട്ടുകൂടാം ധാര്‍മ്മികതയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ SKSSF മെന്പര്ഷിപ്പ് കാന്പയിന് പാക്കിസ്ഥാന് ക്ലബ്ബില്‍ നടന്ന വിജയതീരം പരിപാടിയില്‍ തുടക്കം കുറിച്ചു. ഹൂറ ഏരിയയിലെ മുസ്തഫ കാഞ്ഞങ്ങാടിന് ആദ്യത്തെ മെന്പര്ഷിപ്പ് നല്കി SKSSF മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദലി ഫൈസി വയനാട്, സി.കെ.പി. അലി മുസ്ലിയാര്, എസ്.എം. അബ്ദുല്‍ വാഹിദ്, മൗസല്‍ മൂപ്പന്, സലീം ഫൈസി, കുന്നോത്ത് അബ്ദുല്ല ഹാജി, സമസ്ത കോ-ഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്, നൂറുദ്ദീന്‍ മുണ്ടേരി, വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി, ജലീല്‍ കാക്കുനി, ഹാശിം കോക്കല്ലൂര്‍, മസ്നാദ് ഹൂറ, ശിഹാബ് കോട്ടക്കല്‍, ഖാജാ മുഈനുദ്ദീന്, അബ്ദുല്‍ ലത്തീഫ്, ശഫീഖ് ചേലന്നൂര്‍, അബ്ദുല്ല ആയഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- മൗസല്‍ മൂപ്പന്, തിരൂര്‍ -