എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികാഘോഷം സമാപിച്ചു

നരിപ്പറ്റ: എസ്.കെ.എസ്.എസ്.എഫ്. തിനൂര്‍ മോന്തോമ്മല്‍ ശാഖയുടെ 20-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശഫീഖുറഹ്മാന്‍ നദ്‌വി മുഖ്യാതിഥി ആയിരുന്നു. ടി.പി.സി. തങ്ങള്‍ അധ്യക്ഷത വഹിച്ചു.