യത്തീം ഖാനയുടെ നിര്‍മാണോദ്ഘാടനം നടത്തി

ആലുവ: ജില്ലാ മുസ്‌ലിം ജമാ അത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുഴിവേലിപ്പടിയില്‍ ആരംഭിക്കുന്ന മാനാടത്ത് ഐഷാ ബീവി യത്തീം ഖാനയുടെ നിര്‍മാണോദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജില്ലാ ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ അധ്യക്ഷനായി. ചെമ്പിട്ട പള്ളി ഉസ്താദ് കെ.കെ. അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹിയുദ്ദീന്‍ മൗലവി, എം.എം. അബൂബക്കര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.