SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റിയുടെ ഹിജ്റ കാന്പയിനിന്‍റെ ഭാഗമായി മുഹറം പത്തിനോടനുബന്ധിച്ച് വിവിധ സ്റ്റേറ്റ് SKSSF കമ്മിറ്റികളുടെ നേതൃത്വത്തില്‍ അതാതു സ്റ്റേറ്റുകളിലെ സുന്നീ സെന്‍ററുകളുമായി സഹകരിച്ച് വിവിധ പരിപാടികളോടെ പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ തീരുമാനിച്ചു.
ദുബൈ : മുഹറം പത്തിന് (16-12-2010) വ്യാഴം രാത്രി 9 മണിക്ക് ദുബൈ ദേര സുന്നീ സെന്‍ററില്‍ നാരിയത്ത് സ്വലാത്തും പ്രാര്‍ത്ഥനാ സദസ്സും നടക്കും. ദുബൈ സുന്നീ സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരിക്കും. ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും.
അല്‍ഐന്‍ : വ്യാഴം വൈകുന്നേരം 6 മണിക്ക് അല്‍ഐന്‍ സുന്നീ യൂത്ത് സെന്‍ററില്‍ ദിക്റ് മജ്‍ലിസും പ്രാര്‍ത്ഥനാ സംഗമവും നടക്കും. കോയ തങ്ങള്‍, ശാഹുല്‍ ഹമീദ് ഹാജി, മറ്റു സെന്‍റര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
ഷാര്‍ജ : വ്യാഴം വൈകുന്നേരം നാല് മണിക്ക് ഷാര്‍ജ ഇന്‍ന്ത്യന്‍ ഇസ്‍ലാമിക് ദഅ്‍വാ സെന്‍ററില്‍ മുറൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമവും പ്രഭാഷണവും നടക്കും. അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്യും. ഖലീലു റഹ്‍മാന്‍ കാശിഫി, ത്വാഹാ സുബൈര്‍ ഹുദവി പ്രഭാഷണം നടത്തും.
അജ്‍മാന്‍ : വ്യാഴം വൈകുന്നേരം 4 മണിക്ക് അജ്‍മാന്‍ സുന്നി സെന്‍ററില്‍ പ്രാര്‍ത്ഥനാ സംഗമവും നോന്പ് തുറയും നടക്കും. അബ്ദുല്ല ബാഖവി നേതൃത്വം നല്‍കും. അലവിക്കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശുഐബ് തങ്ങള്‍, മുഹമ്മദ് മദനി അണ്ടോണ പങ്കെടുക്കും.
ഫുജൈറ : വ്യാഴം രാത്രി 11 മണിക്ക് ഫുജൈറ സുന്നീ സെന്‍ററില്‍ ദിക്റ് സദസ്സും മന്പുറം മൗലിദും പ്രാര്‍ത്ഥനയും നടക്കും. ശാകിര്‍ ഹുസൈന്‍ ഹുദവി, മുഹമ്മദ് ശരീഫ് ഹുദവി നേതൃത്വം നല്‍കും.
റാസല്‍ ഖൈമ : വ്യാഴം രാത്രി 9 മണിക്ക് റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി മസ്ജിദില്‍ സ്വലാത്ത് മജ്‍ലിസിനോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സംഗമം നടക്കും. അബ്ദുല്‍ കരീം ഫൈസി നേതൃത്വം നല്‍കും.
മദാം : മുഹറം ഒന്പതിന് (15-12-2010) ബുധന്‍ രാത്രി 1 മണിക്ക് ഷാര്‍ജ മദാം അല്‍ ഹാദി മസ്‍ജിദില്‍ ആത്മീയ സദസ്സും പ്രാര്‍ത്ഥനാ സംഗമവും നടക്കും. അബ്ദുല്‍ ഗഫൂര്‍ മൗലവി (ദുബൈ) മുഖ്യ പ്രഭാഷണം നടത്തും. സുഹൈസന്‍ ഫൈസി നേതൃത്വം നല്‍കും.
ദൈത് : മുഹറം പതിനൊന്ന് (16-12-2010) വെള്ളി രാത്രി 10 മണിക്ക് ദൈത് സുന്നീ കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ പ്രാര്‍ത്ഥനാ സംഗമവും ഹിജ്റ സന്ദേശ പ്രഭാഷണവും നടക്കും. ശൌക്കത്തലി മൗലവി നേതൃത്വം നല്‍കും.
ദിബ്ബ : വ്യാഴം വൈകുന്നേരം 4 മണിക്ക് ദിബ്ബ ഇസ്‍ലാമിക് സെന്‍ററില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും. ഇതോടനുബന്ധിച്ച് മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സമൂഹ നോന്പ്തുറ, മന്പുറം മൗലിദ് എന്നിവ നടക്കും. ഉസ്താദ് കെ.എം. കുട്ടി ഫൈസി അച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തും.