പുതുപ്പണം: മദ്രസ്സകള്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും
കേന്ദ്രങ്ങളല്ലെന്നതും ധാര്‍മികതയുടെയും സാഹോദര്യത്തിന്റെയും വിളംബര
കേന്ദ്രങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
പണിക്കോട്ടി അല്‍ മസ്ജിദുല്‍ ഹുദാ മദ്രസ്സയുടെ ശിലാസ്ഥാപനം
നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.പി. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ ഫൈസി മലയമ്മ, ടി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, പി.കെ.
അബ്ദുള്‍അസീസ്, പി.കെ. ബാലകൃഷ്ണന്‍, നല്ലാടത്ത് രാഘവന്‍, മധു പുതുപ്പള്ളി,
എം.പി. അഹമ്മദ്, സമീര്‍ ബാഖവി, നാരങ്ങോളി അന്‍സാരി, ജംഷീര്‍ ദാരിമി, റഷീദ്
വാഴയില്‍, കോമത്ത് ഹാരിസ് എന്നിവര്‍ സംസാരിച്ചു.