സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച മുഹറം ക്യാന്പ് സമാപിച്ചു



ഹിജ്റ നല്‍കുന്നത് ത്യാഗ സന്ദേശം

ബഹ്റൈന്‍ : അപകടകരമായ തീവ്രചിന്താധാരയോ ആക്രമത്തിലൂടെ വെട്ടിപ്പിടിക്കല്‍ തന്ത്രമോ ഇസ്‍ലാമിന്‍റെ പ്രബോധന മാര്‍ഗ്ഗമായിട്ട് പ്രവാചകന്‍ () സ്വീകരിച്ചിട്ടില്ലെന്നതിന്‍റെ വലിയ മാതൃകയാണ് വിശുദ്ധ ഹിജ്റയുടെ സാഹചര്യമെന്നും സമാധാന സംസ്ഥാപനത്തിനായി ഇസ്‍ലാം വിഭാവനം ചെയ്യുന്നത് ത്യാഗമാണെന്ന സന്ദേശവുമാണ് ഹിജ്റ ഓര്‍മ്മിപ്പിക്കുന്നതെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച മുഹറം കാന്പയിന്‍ സമാപന സംഗമത്തില്‍ ഹിജ്റ നല്‍കുന്ന വെളിച്ചം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാവിലെ നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ രക്ഷിതാക്കള്‍ ബാധ്യതകള്‍ എന്ന വിഷയത്തില്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന രക്ഷാം സെക്ഷനില്‍ ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം എന്ന പ്രമേയം അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അവതരിപ്പിച്ചു. സയ്യിദ് അസ്ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സലീം ഫൈസി പന്തിരിക്കര, എസ്.എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി പ്രസംഗിച്ചു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി, കളത്തില്‍ മുസ്തഫ, ഇബ്റാഹീം മൗലവി, അശ്റഫ് കാട്ടില്‍ പീടിക, അബ്ദുല്‍ ലത്തീഫ് പൂളപൊയില്‍, നിസാമുദ്ദീന്‍ നേതൃത്വം നല്‍കി. പി.കെ. ഹൈദര്‍ മൗലവി സ്വാഗതവും വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
- മുസ്തഫ കളത്തില്‍ -