ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; 31ന്‌ പെരിന്തല്‍മണ്ണയില്‍ സെമിനാര്‍

തിരൂരങ്ങാടി: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌(ഹാദിയ) പെരിന്തല്‍മണ്ണ ചാപ്‌റ്റര്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 31ന്‌ സെമിനാര്‍ സംഘടിപ്പിക്കുന്നു. മതേതര ഇന്ത്യയിലെ മുസ്‌ലിം എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാറില്‍ മത, രാഷട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2011 ഏപ്രില്‍ 15,16,17 തിയ്യതികളിലാണ്‌ സനദ്‌ ദാന സമ്മേളനം നടക്കുന്നത്‌. അനസ്‌ ഹുദവി അരിപ്രയുടെ അധ്യക്ഷതയില്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗം ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. അബുബക്കര്‍ ഹുദവി, കെ.പി ജഅഫര്‍ ഹുദവി, കെ.ടി ശരീഫ്‌ ഹുദവി കാപ്പ്‌, കെ.സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി എന്നിവര്‍ സംസാരിച്ചു.