മൊന്തമ്മല്‍ യൂണിറ്റ്‌ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനം 25 വരെ

നാദാപുരം: 'സ്വാദായെ ഇത്തിഹാദ്‌' എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മൊന്തമ്മല്‍ യൂണിറ്റ്‌ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനം  ഇന്നലെ തുടക്കായി. ഇന്നലെ നടന്ന മതപ്രഭാഷനത്തില്‍  മുഹമ്മദലി റഹ്മാനി പുല്‍ വെട്ട മുഖ്യപ്രഭാഷണം നടത്തി. ഇന്ന് (21) വൈകീട്ട്  ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍  ‍, നാളെ (22ന്നു) മുഹമ്മദ്‌ ഹൈതമി ബാഖവി വാവാട്‌, 23ന്നു ഷറീഫ്‌ റഹ്മാനി നാട്ടുകല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 24ന്നു കെ.എന്‍.എസ്‌. മൌലവിയും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. 25ന്നു വൈകുന്നേരം നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ പ്രമുഖ നേതാക്കളായ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, നാസര്‍ ഫൈസി കൂടത്തായി, മൌലാനാ ഷഫീഖുറ്‌റഹ്മാന്‍ നദ്‌വി (ബംഗാള്‍), കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സി.എസ്‌.കെ തങ്ങള്‍, സൂപ്പി നരിക്കാട്ടേരി, സി.വി.എം വാണിമേല്‍, അബ്ദുറ്‌റസ്സാഖ്‌ ബുസ്താനി എന്നിവര്‍ പങ്കെടുക്കും. ശേഷം നടക്കുന്ന ദിക്‌റ്‌ ദുആ മജ്‌ലിസ്സിന്നു പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ ചെലക്കട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ നേത്രത്വം നല്‍കും.
- Eng.Muhammadali.M (Govt. Engg College Wayanad )
  Mob.9633044808