താനൂര്‍ : എച്ച്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സുന്നിബാലവേദി സാഹിത്യസമാജത്തിന്റെയും വെബ്സൈറ്റിന്‍േറയും ഫോട്ടോ പ്രദര്ശനത്തിന്േറയും ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. സി.എം. അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. മികച്ച വിജയികള്‍ക്ക് അബ്ദുറഹിമാന് രണ്ടത്താണി എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. താനൂര്‍ എസ്.ഐ വിശാല്‍ ജോണ്സണ്, കെ.പി. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.