മണ്ണാര്‍ക്കാട്: കാരാകുറുശ്ശി കോരമണ്‍കടവിലെ ദാറുത്തഖ്‌വ യത്തീംഖാനയിലെ ഒരു യുവതി കൂടി മംഗല്യവതിയായി. അമ്പാഴക്കോട് മേലേ അരിയൂര്‍ കണക്കന്‍വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകള്‍
ഹഷറബീവിയെ പെരിന്തല്‍മണ്ണ കുന്നപ്പുള്ളി തൊണ്ണാംതൊടിവീട്ടില്‍ ഹംസയുടെ
മകന്‍ ഷാഹുല്‍ഹമീദാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത്. പാണക്കാട് സയ്യിദ്
സാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹ്ചടങ്ങിന് കാര്‍മികത്വം വഹിച്ചു.
സി.പി.ബാപ്പുമുസ്‌ലിയാര്‍, കെ.സി.അബൂബക്കര്‍ ദാരിമി, മുഹമ്മദാലി ഫൈസി,
ഹബീബ് ഫൈസി, അഷറഫ് കക്കുപ്പടി, കരീം മുസ്‌ലിയാര്‍, കല്ലടി അബൂബക്കര്‍
മുസ്‌ലിയാര്‍, ടി.ഉസ്മാന്‍ ഫൈസി, ഹമിദ് ദാരിമി, കളത്തില്‍ അബ്ദുള്ള,
എം.പി.ബാപ്പുഹാജി, റഫീഖ് കുന്തിപ്പുഴ, ഫായിദാബഷീര്‍, ഷെഫീഖ് റഹ്മാന്‍,
പൊതിയില്‍ മൊയ്തീന്‍, കെ.പി.ബാപ്പുട്ടി, ഇ.കെ.യൂസഫ് എന്നിവര്‍ പങ്കെടുത്തു.