കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് വെള്ളിയാഴ്ച

മനാമ : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ്സ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ പ്രഥമ അറബിക് കോളേജായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ ജി.സി.സി. രാഷ്ട്രങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കോളേജിന്‍റെ ബഹ്‍റൈന്‍ ചാപ്റ്റര്‍ മീറ്റ് ഡിസംബര്‍ 24 വെള്ളിയാഴ്ച മനാമയിലെ സമസ്ത കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും. കടമേരി റഹ്‍മാനിയ്യ ശരീഅത്ത് വിഭാഗത്തിലും കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയവരും പൂര്‍ത്തിയാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പി. അലിമുസ്‍ലിയാര്‍, സലീം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 39260905, 39062500, 33842672