തിരുവനന്തപുരം: ഫെഡറേഷന് ഓഫ് ഇസ്ലാമിക്ക് യൂനിവേഴ്സിറ്റീസിന്റെ
അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേഒരു സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റിയുടെ
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ
തിരുവനന്തപുരത്ത് തുടക്കമാവും. വൈകീട്ട് 6.30ന് നന്ദാവനം സി.എച്ച്
ഫൌണേ്ടഷനില് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി
ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ പ്രൊ.
ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
നിര്‍വഹിക്കും.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി,
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ കുട്ടി അഹമ്മദ്
കുട്ടി, എ പി അബ്ദുല്ലക്കുട്ടി, അബ്ദുര്‍റബ്ബ്, അബ്ദുറഹ്മാന്
രണ്ടത്താണി, എം ഉമര്‍, ഇബ്രാഹിം കുഞ്ഞ്, സഈദ് മുസ്ലിയാര് വിഴിഞ്ഞം,
പ്രഫ. യു വി കെ മുഹമ്മദ്, അബ്ബാസ് സേട്ട്, ശാഫി ഹാജി പങ്കെടുക്കും.