ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസിന് തുടക്കം

ഇരിക്കൂര്‍:ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസിന് നിലാമുറ്റം ജുമാ മസ്ജിദില്‍ തുടക്കമായി. ഉറൂസിന് തുടക്കം കുറിച്ച് കെ.സി.അബ്ദുള്ള പതാക ഉയര്‍ത്തി. കെ.മുഹമ്മദ് അശ്രഫ് ഹാജിയുടെ അധ്യക്ഷതയില്‍ പി.കെ.പി.അബ്ദുസലാം മുസ്‌ല്യാര്‍ ഉറൂസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍, അബ്ദു റസാഖ് ദാരിമി, അബ്ബാസ് ഫൈസി, അബ്ദുള്ള മദനി, ഷക്കീര്‍ ദാരിമി, വി.ഹംസ ദാരിമി, സെയ്തലവി ഫൈസി എന്നിവര്‍ സംസാരിച്ചു. കെ.ഹുസൈന്‍ ഹാജി സ്വാഗതവും കെ.വി.അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദിഖ്‌റ ദു ആ മജ്‌ലിസ്, ബുര്‍ദ മജ്‌ലിസ് പരിപാടികള്‍ നടന്നു. ശനിയാഴ്ച ഒഴുകൂര്‍ മുഹമ്മദ് ബാഖവി പ്രഭാഷണം നടത്തും. 23ന് അന്നദാനവും ഉറൂസ് സമാപനമെന്നോണം 25ന് നാലുമണിക്ക് കൂട്ട സിയാറത്തും നടക്കും.