ദാറുല്‍ഹുദ സനദ്ദാന സമ്മേളനം: സ്വാഗതസംഘയോഗം 29ന്

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 11ാം സനദ്ദാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം ബുധനാഴ്ച മൂന്നിന് ദാറുല്‍ഹുദ ഓഡിറ്റോറിയത്തില്‍ നടക്കും. ദാറുല്‍ഹുദ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊ. ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും