സ്വീകരണം നല്‍കി

ദോഹ : ചന്ദ്രിക അസോസിയേറ്റ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ സി.പി. സൈതലവിക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ദോഹാ ജദീദിലെ ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. സൈനുദ്ദീന്‍ ഫൈസി, മുഹമ്മദലി ഖാസമി, ദാവൂദ് തണ്ടപുറം എ.കെ. അബ്ദുന്നാസര്‍ ഹാജി, സി.വി. ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സകരിയ്യ മാണിയൂര്‍ നന്ദി പറഞ്ഞു.
- സകരിയ്യ മാണിയൂര്‍ -