ഖാഫില ഇശല്‍ മാലിക അരങ്ങേറ്റം 26 നു
കോഴിക്കോട്: ഖാഫില സര്‍ഗ്ഗവേദിയുടെ ഇശല്‍മാലിക അരങ്ങേറ്റം ഡിസംബര്‍ 26 ന് പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പില്‍ നടക്കും. കുവൈത്ത് ഇസ്‌്‌ലാമിക് സെന്റര്‍ കമ്മിറ്റിയാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്. തനത് മാപ്പിളപ്പാട്ടുകളെ ജനമധ്യത്തിലേക്കെത്തിക്കുക, ഇസ്‌്‌ലാമിക പ്രബോധനത്തിന് കലയിലൂടെ വഴിയൊരുക്കുക, സമസ്‌തയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഇസ്‌്‌ലാമിക് സെന്ററില്‍ വെച്ച് രൂപീകൃതമായ ഖാഫില സര്‍ഗ്ഗവേദിയുടെ ഓണ്‍ലൈന്‍ പ്രോഗ്രാം കേരള ഇസ്‌്‌ലാമിക് ക്ലാസ്സ് റൂമിലൂടെ ഏതാനും ദിവസം മുമ്പ് അരങ്ങേറിയിരുന്നു. പ്രഥമ സ്റ്റേജ് പരിപാടിയാണ് 26 ന് നടക്കുക.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ റിയാസ് ടി. അലി ആധ്യക്ഷ്യം വഹിച്ചു. സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മുസ്‌ത്വഫ റഹ്‌്‌മാനി വാവൂര്‍, മിര്‍ഷാദ് യമാനി ചാലിയം, ശിഹാബ് അരീക്കോട്, ശരീഫ് തുവ്വൂര്‍ പ്രസംഗിച്ചു.