മാതൃകാ ശാഖകള്‍ പ്രഖ്യാപിച്ചു

മലപ്പുറം: എസ്കെഎസ്‌എസ്‌എഫ്‌ ജില്ലയില്‍ നടപ്പാക്കിയ മഹല്ല്‌ ആക്ടിവേഷന്‍ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ്‌, ഇസ്‌ലാമിക്‌ ഫാമിലി ക്ളസ്റ്റര്‍, സഹചാരി റിലീഫ്‌, ദഅ്‌വ എന്നീ സംരംഭങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാഖകളെ മാതൃകാ ശാഖകളായി പ്രഖ്യാപിച്ചു. പുതുപ്പള്ളി, പാലയ്ക്കല്‍, റയില്‍വേ മുത്തൂര്‍,  മോര്യ, കരുമ്പില്‍, ചിനയ്ക്കല്‍, തലപ്പാറ, ചെട്ട്യാംകിണര്‍, പുതുപ്പറമ്പ്‌, പത്തായക്കല്ല്‌, പടപ്പറമ്പ്‌, മണ്ണില്‍പിലാക്കല്‍, മാതേത്ത്‌, പള്ളിപ്പുറായ, കിടങ്ങഴി, വെട്ടത്തൂറ്‍, സൌത്ത്‌ പല്ലാര്‍ എന്നിവയാണു മാതൃകാ ശാഖകള്‍.പുത്തന്‍പള്ളിയില്‍ നടന്ന ജില്ലാ കൌണ്‍സിലില്‍ പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപനം നടത്തി.