ദുബൈ : സ്ഥാനമാനങ്ങള്‍ അലങ്കാര വസ്തുവായിക്കാണാതെ ഉത്തരവാദിത്വബോധത്തോടെ കടമ നിര്‍വ്വഹിക്കുന്ന നേതൃനിരയാണ് സമൂഹനന്മക്ക് ആവശ്യമെന്ന് SKSSF കാസര്‍ഗോഡ് ജില്ലാ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖലീലുറഹ്‍മാന്‍ കാശിഫി അഭിപ്രായപ്പെട്ടു. ദുബൈ സുന്നി സെന്‍ററില്‍ ദുബൈ കാസര്‍ഗോഡ് ജില്ലാ SKSSF സംഘടിപ്പിച്ച ഹിജ്റയുടെ സന്ദേശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സകരിയാ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹഖീം തങ്ങള്‍, ഹഖീം ഫൈസി, ഹുസൈനാല്‍ തോട്ടുംഭാഗം, എം.ബി.എ. ഖാദര്‍, കരീം എടപ്പാള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, ത്വാഹിര്‍ മുഗു, സഈദ് കുന്പള, കബീര്‍ അസ്അദി, സ്വാബിര്‍ മൊട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍വക്കാട് സ്വാഗതവും ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
-അബ്ദുല്ല വാള്‍വക്കാട്-