എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ ഭാരവാഹികള്‍
കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സമാപന കൗണ്‍സില്‍ മീറ്റില്‍ ഭാരവാഹികളായി ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രസി.), റഷീദ് ബെളിഞ്ചം (ജന.സെക്ര.), ഹാരിസ് ദാരിമി ബെദിര (ട്രഷ.), താജുദ്ദീന്‍ ദാരിമി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫൈസി മഞ്ചേശ്വരം, ഹാഷിം ദാരിമി ദേലംപാടി (വൈ.പ്രസി.), സുഹൈര്‍ അസ്ഹരി (വര്‍ക്കിങ് സെക്ര.) സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, അശ്‌റഫ് അസ്ഹരി ഉറുമി (സെക്ര.), ഹനീഫ് കുമ്പഡാജെ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ (ഓര്‍ഗനൈസിങ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ സാലൂദ് നിസമി അധ്യക്ഷനായി. സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, കെ.യു.ദാവൂദ് എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വഗതവും റഷീദ് ബെളിഞ്ചം നന്ദിയും പറഞ്ഞു.