ഓമശ്ശേരി : കൂടത്തായിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടുംബപരവും രാഷ്ട്രീയവുമായ അഭിപ്രായ ഭിന്നതയിലേക്ക് എസ്.കെ.എസ്.എസ്.എഫിനെ വലിച്ചിഴക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി എസ്.കെ.എസ്.എസ്.എഫ്. മുക്കം മേഖലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഉണ്ടായത് ഇതിന്‍റെ തുടര്‍ച്ചയാണ്. സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമവായ പാനലാണ് അവതരിപ്പിച്ചത്. സംഘടനയുമായി ഒരു ബന്ധവുമില്ലാത്തവരും എതിര്‍ സംഘടനയിലുള്ളവരും യോഗം കലക്കാന്‍ നടത്തിയ ശ്രമം അപലപനീയമാണ്. കെ.വി. നൂറുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്തു.
- ഉബൈദ് റഹ്‍മാനി -