കെ.എം.അഹ്മദിന്റെ നിര്യാണത്തില്‍ സുന്നീ നേതാക്കള്‍ അനുശോചിച്ചു.


കാസറഗോഡ്: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം.അഹമ്മദിന്റെ നിര്യാണത്തില്‍ സമസ്ത ദക്ഷിണകന്നട ജില്ലാ ജമിയ്യത്തുല്‍ ഉലമ  പ്രസിഡന്റ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍, കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്‌മദ്‌ മൗലവി അല്‍അസ്ഹരി, എസ്.കെ.എസ്.എസ്.എഫ്. കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെടിയാര്‍ , ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചിച്ചു.
തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്‌ജിദില്‍ നടന്ന  മയ്യത്ത്‌ നമസ്‌ക്കാരത്തിന്‌ ഖാസി ത്വാഖ അഹ്‌മദ്‌ മൗലവി അല്‍അസ്ഹരി  നേതൃത്വം നല്‍കി.