സ്വദായെ ഇത്തിഹാദാ സമാപിച്ചു

തിനൂര്‍ : ഒരു വര്‍ഷമായി നടന്നു വരുന്ന എസ്.കെ.എസ്.എസ്.എഫ്. തിനൂര്‍ യൂണിറ്റ് 20ാം വാര്‍ഷിക സമ്മേളനം സ്വദായെ ഇത്തിഹാദിന് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചു. ആറ്ദിവസങ്ങളിലായി നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബംഗാളിലെ സുന്നി പണ്ഡിതന്‍ ശഫീഖുറഹ്‍മാന്‍ നദ്‍വി മുഖ്യാതിഥിയായിരുന്നു. സയ്യിദ്ടി.പി.സി. തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഓണന്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുറസാഖ് ബുസ്താനി, ബഷീര്‍ ഫൈസി ചീക്കോന്ന്, മുഹമ്മദ് തരുവണ, ടി.പി. പവിത്രന്‍, സി.കെ. നാണു തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് റഹ്‍മാനി തിനൂര്‍ സ്വാഗതവും റഫീഖ് എന്‍ നന്ദിയും പറഞ്ഞു.
- ജാഫര്‍ പി.പി. -