തൃക്കരിപ്പൂര്‍: രാജ്യരക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന് തൃക്കരിപ്പൂരില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ന്റെ മനുഷ്യജാലികയുടെ വിജയത്തിന് 501 അംഗ സ്വാഗതസംഘം രുപീകരിച്ചു. തൃക്കരിപ്പൂര്‍ റെയ്‌ഞ്ച് കാര്യാലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘരുപീകരണ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ചുഴലി മുഹിയിദ്ദീന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയം അവതരിപ്പിച്ചു. കെ.ടി.അബ്‌ദുല്ല മൗലവി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്‌ഹരി, താജുദ്ദീന്‍ ദാരിമി പടന്ന, അബ്‌ദുള്‍ സത്താര്‍ ചന്തേര, ഹനീഫ് കുമ്പഡാജെ, ആലിക്കുഞ്ഞി ദാരിമി പ്രസംഗിച്ചു. ഇസ്‌മായില്‍ കക്കുന്നം സ്വാഗതവും നാഫിഅ് അസ്‌അദി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: മുഖ്യരക്ഷാധികാരികള്‍: യു.എം.അബ്‌ദുറഹ്‌മാന്‍ മൗലവി, മാണിയൂര്‍ അഹമ്മദ് മൗലവി. രക്ഷാധികാരികള്‍: എം.എ. ഖാസിം മുസ്ല്യാര്‍, ചെര്‍ക്കളം അബ്‌ദുള്ള, കെ.ടി.അബ്‌ദുള്ള മൗലവി, കെ.ടി.അബ്‌ദുള്ള ഫൈസി, എന്‍.എ.നെല്ലിക്കുന്ന്, ചുഴലി മുഹ്‌യദ്ദീന്‍ മൗലവി, എം.സി.ഖമറുദ്ദീന്‍, എം.മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, കണ്ണൂര്‍ അബ്‌ദുള്ള മാസ്റ്റര്‍, പി.കെ.ഫൈസല്‍ എടച്ചാക്കൈ, ചെയര്‍മാന്‍: ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, വൈസ് ചെയര്‍മാന്‍: ഏ.ജി.സി.ബഷീര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, സയ്യിദ് അന്‍വര്‍ ഇബ്രാഹിം തങ്ങള്‍ ബീരിച്ചേരി, പി.വി.അഹമ്മദ് ശരീഫ്, വി.കെ.ബാവ, ടി.പി.അബ്‌ദുള്ള കുഞ്ഞി, ജന.കണ്‍വീനര്‍: താജുദ്ദീന്‍ ദാരിമി പടന്ന, കണ്‍വീനര്‍: ഖാലിദ് വെള്ളാപ്പ്, സത്താര്‍ വടക്കുമ്പാട്, ഹാരിസ് ദാരിമി, സുഹൈര്‍ അസ്‌ഹരി, മുഹമ്മദലി നീലേശ്വരം, ദുല്‍ഫിക്കറലി പെരുമ്പട്ട.ട്രഷറര്‍ ടി.കെ.സി.അബ്‌ദുല്‍ ഖാദിര്‍ ഹാജി ചെറുവത്തൂര്‍.