തിരൂര്‍: 'മദ്രസകള്‍ മാനവമോചനത്തിന്' പ്രമേയത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിനോടനുബന്ധിച്ച് ജില്ലാ പ്രതിനിധി സമ്മേളനം ബുധനാഴ്ച നടത്തും. രാവിലെ ഒമ്പതിന് തിരൂര്‍ ഇല്ലത്തപ്പാടം ദാറുസ്സലാം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയിലെ 965 മദ്രസകളില്‍ നിന്നുള്ള പ്രധാനാധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും.