ഇടുക്കി ജില്ലാ സമസ്ത കാര്യാലയം പ്രവര്‍ത്തനമാരഭിച്ചു

തൊടുപുഴ: കേരളാ മുസ്ലിംകളുടെ പരമോന്നത മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും ഇടുക്കി ജില്ലാ ഓഫീസ് മങ്ങാട്ടുകവലയില്‍ തുറന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം ഉദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജനസംഘം, എസ്.കെ.എസ്.എസ്.എഫ്., സുന്നി ബാലവേദി, സുന്നി മഹല്ല് ഫെഡറേഷന്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്നിവയുടെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കും.
യോഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ സഅദി, ഷാജഹാന്‍ മൗലവി, ഇസ്മായില്‍ മൗലവി, അബ്ദുല്‍കരീം മൗലവി, മീരാന്‍ മൗലവി, അഷ്‌റഫ് അഷ്‌റഫി, പി.ഇ.ഹുസൈന്‍, പി.എസ്.സുബൈര്‍, എം.എച്ച്.അബ്ദുല്‍റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.