കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് ഹിജ്റ അനുസ്മരണവും ദിക്റ് മജ്ലിസും സംഘടിപ്പിച്ചു. ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഹിജ്റ അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്മാന്‍ ദാരിമി, ഇല്‍യാസ് മൗലവി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഫൈസി ചെറുവാടി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
-ഗഫൂര്‍ ഫൈസി പൊന്‍മല-