വിദ്യാര്‍ത്ഥി-യുവ സമൂഹം ധാര്‍മികമായി അധഃപതിക്കുന്ന ഇക്കാലത്ത് അവരെ സത്യസരണിയിലേക്ക് നയിക്കേണ്ട ബാധ്യതയാണ് എസ്.കെ.എസ്.എസ്.എഫ്. ഏറ്റെടുക്കേണ്ടതെന്ന് വള്‍വക്കാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ലത്വീഫി പ്രസ്താവിച്ചു. യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. എ.ജി.കെ. റഊഫ് അദ്ധ്യക്ഷം വഹിച്ചു. ജമാഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദ് കുഞ്ഞി ഹാജി, ഇ.എം.വി. ഹംസ മൗലവി, എ.കെ. ഹാഷിം, അബ്ദുറഹ്നമാന്‍ ഉദിനൂര്‍, ഇസ്‍മാഈല്‍ മാസ്റ്റര്‍ കക്കുന്നം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : പി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (പ്രസിഡന്‍റ്), ഡോ. എ.ജി.കെ. റഊഫ്, മുഹമ്മദ് യമാനി (വൈ. പ്രസി), ഉനൈസ് കെ. (ജന. സെക്രട്ടറി), അബ്ദുല്‍ ഹബീബ് കെ.വി.വി. (വര്‍ക്കിംഗ് സെക്ര), ഷബീബ് വി.എന്‍., റിയാസ് എ., അബൂബക്കര്‍ വി.പി. (ജോ. സെക്ര), മുര്‍ഷിദ് അശ്റഫ് (ട്രഷറര്‍), റമീസ് എന്‍.പി., ഷഫീഖ് എം. (ട്രെന്‍റ്). പി.പി. കുഞ്ഞബ്ദുല്ല സ്വാഗതവും ഉനൈസ് കെ. നന്ദിയും പറഞ്ഞു.
- കെ.വി.വി. കുഞ്ഞബ്ദുല്ല -