യാത്രയയപ്പ് നല്‍കി

പാപ്പിനിശ്ശേരി വെസ്റ്റ് : വിദേശത്ത് പോകുന്ന ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് ലക്ചറര്‍ സിറാജുദ്ദീന്‍ അസ്അദിക്ക് കോളേജ് സ്റ്റാഫും സീനത്തുല്‍ ഉലമാ സ്റ്റുഡന്‍റ്സ് അസോസിയേഷനും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. യോഗം പ്രിന്‍സിപ്പാള്‍ പി.കെ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. ബി. യൂസുഫ് ബാഖവി മൊറയൂര്‍ അദ്ധ്യക്ഷത വഹി്ചചു. അബൂസുഫ്‍യാന്‍ ബാഖവി, അബ്ദുന്നാസര്‍ ഹൈത്തമി, സാബിത്ത് ബാഖവി, അബ്ദുല്‍ ഫത്താഹ് ദാരിമി, അയ്യൂബ് ദാരിമി, മുസ്തഫ മാസ്റ്റര്‍ പ്രസംഗിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുറഹ്‍മാന്‍ ഇ.കെ.നന്ദിയും പറഞ്ഞു.