എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികള്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ഭാരവാഹികളായി കുഞ്ഞാലന്‍കുട്ടി ഫൈസി (പ്രസി.), ആര്‍.വി.എ. സലാം, മുജീബ് ഫൈസി, സിറാജ് ഫൈസി (വൈ.പ്രസി.), സുബുലുസ്സലാം (സെക്ര.), ടി.പി. സുബൈര്‍ (വര്‍ക്കിങ് സെക്ര.), ഷര്‍ഹബീല്‍ മഹ്‌റൂഫ്, ഫൈസല്‍ കല്ലമ്പാറ, എന്‍.പി. മുസ്തഫ (ജോ.സെക്ര.), യാസിര്‍ ഫാറൂഖ്, മൊയ്തു റഹ്മാനി (ഓര്‍ഗ. സെക്ര.), റഷീദ് കോടിയൂറ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എന്‍.കെ.എസ്. മൗലവി അധ്യക്ഷതവഹിച്ചു. മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി, നാസര്‍ഫൈസി കൂടത്തായി, അബൂബക്കര്‍ഫൈസി മലയമ്മ എന്നിവര്‍ പ്രസംഗിച്ചു.