ജാമിഅഃ നൂരിയ്യഃ സമ്മേളനം

ഫൈസാബാദ് (പട്ടിക്കാട്): ജാമിഅഃ നൂരിയ്യഃ 48-ാം വാര്‍ഷിക 46-ാം സനദ്ദാന സമ്മേളനം ജനുവരി 14, 15, 16 തീയതികളില്‍ പട്ടിക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കും. 14ന് വൈകീട്ട് നാലിന് ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അല്‍ മുനീര്‍ പുസ്തക പ്രകാശനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ആദര്‍ശ സമ്മേളനം കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് സമസ്ത വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 15ന് മഹല്ല് പ്രതിനിധി സമ്മേളനം എസ്.കെ.എസ്.എസ്.എഫ്.ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് വിദ്യാഭ്യാസ സമ്മേളനം എസ്.കെ.ഐ.എം.വി.ബി. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന അറബിക്‌കോണ്‍ഫറന്‍സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ സാഹിബ് ഉദ്ഘാടനം ചെയ്യും. പ്രാസ്ഥാനിക സമ്മേളന സെഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജനവരി 16ന് രാവിലെ 8.30ന് മാധ്യമ സെമിനാര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
11 മണിക്ക് ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ ജാമിഅ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 'ഉലമ കോണ്‍ഫറന്‍സ്' സമസ്ത പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കന്നട വിദ്യാര്‍ഥി സംഗമം നടക്കും.