തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ദാറുല്‍ ഹുദാ ഇന്റര്‍ കോളേജിയേറ്റ് മീറ്റ് സിബാഖ് 2011 ലോഗോ പ്രകാശനം ചെയ്തു. ചാന്‍സലര്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 2010 ഡിസമ്പര്‍ മുതല്‍ 2011 ഡിസമ്പര്‍ വരെ സില്‍വര്‍ ജൂബിലി നീണ്ടുനില്‍ക്കും.
2011 ജനുവരി 28,29,30 തീയ്യതികളില്‍ അരങ്ങേറുന്ന സിബാഖില്‍ ദാറുല്‍ ഹുദായിലേയും പതിനഞ്ചോളം യു.ജി കോളേജുകളിലേയും ആയിരത്തിലേറെ പ്രതിപകള്‍ നാനൂറിലേറെ മത്സരയിനങ്ങളില്‍ മാറ്റുരക്കും. മത്സരങ്ങളുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കു.
പരിപാടിയില്‍ എസ്. എം ജിഫ്‌റി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈതലവി ഹാജി, യു ഷാഫി ഹാജി, അബ്ദുല്‍ ഖാദിര്‍ ചേലേമ്പ്ര, കാളാവ് സൈതലവി മുസ്‌ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
31 ന് പെരിന്തല്‍മണ്ണയില്‍ സെമിനാര്‍
തിരൂരങ്ങാടി : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്റ്റിവിറ്റീസ് (ഹാദിയ) പെരിന്തല്‍മണ്ണ ചാപ്റ്റര്‍ 31 ന് വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ സെമിനാര്‍ നടത്തും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.പി.രാമനുണ്ണി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ഹംസ സാഹിബ്, സി.എഛ്. ആശിഖ് എന്നിവര്‍ മതേതര ഇന്ത്യയിലെ മുസ്‌ലിം എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മോഡറേഷന്‍ നടത്തും. ചടങ്ങില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസര്‍ ഫൈസല്‍ ഹുദവി മാരിയാടിനെ മുന്‍ എം.എല്‍.എ. മഞ്ഞളാം കുഴി അലി ആദരിക്കും. അഡ്വ.നാലകത്ത് സൂപ്പി, പി. അബ്ദുല്‍ ഹമീദ്, യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി, സൈതുട്ടി ഹാജി, പച്ചീരി നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സനദ് ദാന സമ്മേളന സ്വാഗത സംഘം ഇന്ന്
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഇരുപത്തഞ്ചാം വാര്‍ഷിക 11ാം സനദ് ദാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം 29 ബുധനാഴ്ച 3 മണിക്ക് ദാറുല്‍ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും.
ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷം വഹിക്കും. യോഗത്തില്‍ സമസ്ത നേതാക്കള്‍, ദാറുല്‍ഹുദാ ജനറല്‍ ബോഡിസെനറ്റ് അംഗങ്ങള്‍, എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ്, ഹാദിയ, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജില്ലാതല മേഖലാ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവര്‍ അറിയിച്ചു