ഇസ്‍ലാമിക് റിസര്‍ച്ച് സെന്‍ററിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

ദുബൈ : കൂത്തുപറന്പ ശംസുല്‍ഉലമ അക്കാദമി കാന്പസില്‍ അക്കാദമി ദുബൈ ഫോറം നിര്‍മ്മിക്കുന്ന കെ.ടി. മാനു മുസ്‍ലിയാര്‍ മെമ്മോറിയല്‍ ഇസ്‍ലാമിക് റിസര്‍ച്ച് സെന്‍ററിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ശംസുല്‍ ഉലമ അക്കാദമി ദുബൈ ഫോറം അംഗങ്ങളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് കെ.കെ. ശംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി രണ്ടാം വാരം മൗലിദ് പരിപാടിയും ജനറല്‍ബോഡി കണ്‍വെന്‍ഷനും നടക്കും. സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.വി. ഇസ്‍മാഈല്‍ ഹാജി, അന്‍വര്‍ മൂര്യാട്, പി.കെ. നിസാര്‍, കെ.വി. മശ്ഹൂദ് പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും സി.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു.
-ഷക്കീര്‍ കോളയാട് -