ദാറുല്‍ഹുദയുടെ സേവനങ്ങള്‍ മഹത്വമേറിയത്‌-ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: പൂര്‍ത്തിയാക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നന്ദാവനം സി.എച്ച് ഫൌണ്ടേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ദാറുല്‍ഹുദാ ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും വിദ്യഭ്യാസ രംഗത്തേ ദാറുല്‍ഹുദയുടെ മുന്നേറ്റം തീര്‍ത്തും പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറിയും ദാറു ഹുദാ പ്രൊ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 2010 മുതല്‍ ഡിസംബര്‍ 2011 വരെ നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ലോഗോ പ്രകാശനം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ദാറുല്‍ ഹുദാ ഇന്റര്‍ കൊളീജിയേറ്റ് മീറ്റ് സിബാഖ് 2011ന്റെ ഫ്ളാഗ് റിലേ കുട്ടി അഹ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുതു. ഇ.ടി മുഹമ്മദ് ബശീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുല്ലകുട്ടി എം.എല്‍.എ, അബ്ദുര്‍ റബ്ബ് എം.എല്‍.എ, സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, അഡ്വ. എം.ഉമര്‍ എം.എല്‍.എ, പ്രൊ. യു.വി.കെ മുഹമ്മദ്, ഇബ്റാഹീം കുഞ്ഞ് എം.എല്‍.എ, അബ്ബാസ് സേട്ട്, യു. ശാഫി ഹാജി എന്നിവര്‍ സംസാരിച്ചു.