റിയാദ് : സൃഷ്ടികളില്‍ ഉത്തമനാണ് മനുഷ്യന്‍. ധര്‍മ്മത്തിലും സദാചാര മൂല്യങ്ങളിലും അധിഷ്ഠിതമായി ജീവിക്കുന്പോഴാണ് മനുഷ്യന്ന ഉത്തമ സൃഷ്ടിയാകുന്നത്. സര്‍വ്വസ്വതന്ത്രജീവിതം മനുഷ്യനെ മൃഗ തുല്യനാക്കുന്നു. ധര്‍മ്മ സംസ്ഥാപനത്തിലൂടെ മനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കാനാണ് മതങ്ങള്‍ അവതീര്‍ണ്ണമായത്; വിവിധ ദര്‍ശനങ്ങള്‍ രൂപപ്പെട്ടത്. തദുദ്ദേശത്തിനാണ് നിയമങ്ങളും ചട്ടക്കൂടുകളും മനുഷ്യന്‍ നിര്‍മ്മിച്ചത്. പക്ഷേ, മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എത്ര മതങ്ങള്‍ വിജയിച്ചു ? എത്ര ദര്‍ശനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു ? മനുഷ്യ ജീവിതം ക്രമീകരിക്കുന്നതില്‍ നിയമനിര്‍മ്മാണങ്ങള്‍ വിജയിച്ചുവോ ?
മനുഷ്യന്‍ മാനസാന്തരപ്പെടുന്പോഴാണ് മൂല്യങ്ങള്‍ വീണ്ടെടുക്കുന്നത്. മനുഷ്യമനസ്സ് സംസ്കരിക്കാന്‍ കഴിയുന്നത് അള്ളാഹുവിനും അവന്‍റെ നിയമങ്ങള്‍ക്കുമാണ്. മനുഷ്യനെ സംസ്കരിക്കുന്നതും അവന്‍റെ ജീവിതം മൂല്യാധിഷ്ഠിതമാക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. അതെ, മനുഷ്യ നിര്‍മ്മിത പ്രത്യേയശാസ്ത്രങ്ങളും ദര്‍ശനങ്ങളും കാലഹരണപ്പെടുന്പോള്‍ അജയ്യമായി നിലനില്‍ക്കുന്ന അനശ്വര ഗ്രന്ഥം, വിവിധ മതഗ്രന്ഥങ്ങള്‍ പരാചയപ്പെടുന്പോള്‍ ദൗത്യം നിര്‍വ്വഹിക്കുന്ന വിജയഗ്രന്ഥം, ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം എന്ന പ്രമേയത്തെ ആസ്പതമാക്കി 2011 ജനുവരി മുതല്‍ ത്രൈമാസ കാന്പയിന്‍ ആചരിക്കുന്നു. കാന്പയിന്‍റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍ആന്‍ ക്വിസ്, സിന്പോസിയങ്ങള്‍, കുടുംബസംഗമം, അവാര്‍ഡ് ദാനം, സമാപന സമ്മേളനം എന്നിവ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- നൌഷാദ് അന്‍വരി -