കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍
35-ാം വാര്‍ഷികവും സ്ഥാപകന്‍ കെ.ടി. മാനുമുസ്‌ലിയാരുടെ രണ്ടാം അനുസ്മരണ
സമ്മേളനവും ജനവരി 27 മുതല്‍ 30വരെ നടക്കും. പരിപാടിയുടെ വിജയത്തിനായി
സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ മുഖ്യരക്ഷാധികാരിയും സമസ്ത ജില്ലാസെക്രട്ടറി
പി. കുഞ്ഞാണിമുസ്‌ലിയാര്‍ ചെയര്‍മാനും ദാറുന്നജാത്ത് ജന. സെക്രട്ടറി അഡ്വ.
എം. ഉമ്മര്‍ എം.എല്‍.എ ജനറല്‍ കണ്‍വീനറും എം. മൊയ്തീന്‍കുട്ടിഫൈസി
വാക്കോട് കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ ഒ.കെ.
കുഞ്ഞാപ്പതങ്ങള്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ
ഉദ്ഘാടനംചെയ്തു.