റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ വാര്‍ഷിക ജനറല്‍ ബോഡി ബത്ത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ എന്‍.സി. മുഹമ്മദ് കണ്ണൂരിന്‍റെ അദ്ധ്യക്ഷതയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകാന്‍ നേതൃത്വം നല്‍കുന്നവര്‍ തയ്യാറാകണം. സ്ഥാനമാനങ്ങള്‍ക്കായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങള്‍ നീതിബോധത്തിനെതിരാണ്. നേതൃത്വവവും പദവികളും ലഭിച്ചപ്പോള്‍ അവയുടെ ഉത്തരവാദിത്വമോര്‍ത്ത് ഭയപ്പെട്ടവരും ഭംഗിയായി നിര്‍വ്വഹിച്ചവരുമാണ് നേതൃത്വരംഗത്ത് നമ്മുടെ മാതൃകയെന്ന് ഉദ്ബോധനം നടത്തിയ സലീം വാഫി മുത്തേടം പറഞ്ഞു.
ഭാരവാഹികളായി എന്‍.സി. മുഹമ്മദ് കണ്ണൂര്‍ (ചെയര്‍മാന്‍), മുസ്തഫ ബാഖവി പെരുമുഖം (പ്രസിഡന്‍റ്), ഫവാസ് ഹുദവി പട്ടിക്കാട്, അബ്ദുല്ല ഫൈസി കണ്ണൂര്‍, ആറ്റക്കോയ തങ്ങള്‍ കണ്ണൂര്‍, അശറഫ് ഫൈസി വാഴക്കാട്, മുഹമ്മദലി ഹാജി തിരുവേഗപ്പുറ (വൈ. പ്രസിഡന്‍റ്), അലവിക്കുട്ടി ഒളവട്ടൂര്‍ (ജന. സെക്രട്ടറി), മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, ഹംസ മൂപ്പന്‍, നൌഷാദ് വൈലത്തൂര്‍, സൈതാലി വലന്പൂര്‍, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ (സെക്രട്ടറി), അബൂബക്കര്‍ ബാഖവി മാരായമംഗലം (ട്രഷറര്‍), അബൂബക്കര്‍ ഫൈസി ചുങ്കത്തറ (ഉലമ കൗണ്‍സില്‍), ഉമര്‍ കോയ യൂണിവേഴ്സിറ്റി (ദഅ്‍വ സെല്‍), റസാഖ് വളകൈ (ദുആ മജ്‍ലിസ്), ഇഖ്ബാല്‍ കാവനൂര്‍ (മെന്പര്‍ഷിപ്പ്), അസീസ്സ പുള്ളാവൂര്‍ മണ്ണാര്‍ക്കാട് (ഇമെയില്‍ ദഅ്‍വ), അബൂബക്കര്‍ ദാരിമി പുല്ലാര (വിദ്യാഭ്യാസം), സി.പി. അബ്ദുല്ല കണ്ണൂര്‍ (ബാലവേദി), ഹംസ കോയ പെരുമുഖം (സര്‍ഗലയം), മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഹൈദരലി വാഫി, മുഹമ്മദ് മാസ്റ്റര്‍ വളകൈ, ബഷീര്‍ ഫൈസി ചുങ്കത്തറ, ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അബ്ദുറഹ്‍മാന്‍ കൊയ്യൊട്, അബ്ദുസ്സമദ് പെരുമുഖം, ഹബീബുള്ള പട്ടാന്പി, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, അശറഫ് കല്‍പകഞ്ചേരി, ശൌക്കത്ത് മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, സുലൈമാന്‍ ഫൈസി, ഹുസൈന്‍ കുട്ടി അന്പലക്കണ്ടി (സെക്രട്ടറിയേറ്റ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈതലവി ഫൈസി, മജീദ് പത്തപ്പിരിയം, അശറഫ് കല്‍പകഞ്ചേരി, ജലീല്‍ തിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹബീബൂള്ള പട്ടാന്പി സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍ -