എസ്‌.കെ.എസ്‌.ബി.വി "ഇതള്‍"ചൂരി മദ്രസയില്‍ 28ന്‌

കാസര്‍കോട്‌: 'തിന്മയുടെ ഇലകള്‍ പൊഴിച്ച്‌ നന്മയുടെ പുതുനാമ്പുകള്‍ വിരിയുന്നു' എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.ബി.വി കാസര്‍കോട്‌ റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന "ഇതള്‍" ചൂരി ഇസ്സത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ നടക്കും. 28ന്‌ ചൊവ്വാഴ്‌ച രാവിലെ നടക്കുന്ന സംഗമത്തില്‍ റെയിഞ്ചിലെ 23 മദ്രസകളില്‍ നിന്നും 250 പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കും.
നല്ല മാതൃക, ധാര്‍മ്മികത, അഭ്യാസങ്ങള്‍, പരീക്ഷണശാല, ഊട്ടുപുര, എന്നീ കരിക്കുലത്തില്‍ തയാര്‍ ചെയ്‌ത ക്യാമ്പില്‍ പാഠശാല, ഗ്രൂപ്പ്‌, ഡിസ്‌കഷന്‍, കര്‍മ്മ പദ്ധതി, നശീദ, ഒരുമ സെഷനുകളില്‍ പ്രഗല്‍ഭര്‍ ക്ലാസെടുക്കും. പി.ബി.അബ്‌ദുറസാഖ്‌ ഹാജി ഉദ്‌ഘാടനം ചെയ്യും.