സ്വലാത്ത് വാര്‍ഷികം ഇന്ന്

കരുളായി : ഇസ്‌ലാമിയ്യ അറബിക് കോളേജ്, തര്‍ബിയ്യത്തുല്‍ ഔലാദ് മദ്രസ എന്നിവ ചേര്‍ന്നു നടത്തുന്ന മാസാന്ത സ്വലാത്തിന്റെ വാര്‍ഷികവും ദുആ സമ്മേളനവും ശനി, ഞായര്‍ ദിവസങ്ങളില്‍ പള്ളിപ്പടിയില്‍ നടക്കും. ശനിയാഴ്ച ഏഴിന്‌നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് മുസ്‌ലിയാര്‍ മുണ്ടേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. മഹല്ല് ഖാസി കെ.ടി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.