കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് - ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് വെള്ളിയാഴ്ച രണ്ട് മണിക്ക്

മനാമ : മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ ജി.സി.സി. രാഷ്ട്രങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കോളേജിന്‍റെ ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് ഡിസംബ്‍ 24 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കും. കടമേരി റഹ്‍മാനിയ്യ ശരീഅത്ത് വിഭാഗത്തിലും കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയവരും പൂര്‍ത്തിയാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പി. അലി മുസ്‍ലിയാര്‍, സലീം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം.
- ഉബൈദുള്ള റഹ്‍മാനി, കൊന്പംകല്ല്  -