തളങ്കര റെയ്‌ഞ്ച്‌ മദ്‌റസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍

സമസ്ത തളങ്കര റെയ്‌ഞ്ച്‌ മദ്‌റസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച മുഅല്ലിം പാരിതോഷിക അവാര്‍ഡ്‌ വിതരണ സമ്മേളനം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍  പിണങ്ങോട്‌ അബൂബക്കര്‍  ഉദ്‌ഘാടനം ചെയ്യുന്നു
തളങ്കര: സങ്കീര്‍മായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മതധ്യാപന രംഗത്ത്‌ ഉറച്ചു നില്‍ക്കുന്ന മദ്രസാധ്യാപകരുടെ സേവനം മഹത്തരമാണെന്നും അത്തരം അധ്യാപകരെ സഹായിക്കുന്നതിലൂടെ മതവിദ്യാഭ്യാസത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സമൂഹം തയ്യാറാവണമെന്നും സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍  പിണങ്ങോട്‌ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. തളങ്കര റെയിഞ്ച്‌ മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ തളങ്കര കടവത്ത്‌ സംഘടിപ്പിച്ച മുഅല്ലിം പാരിതോഷിക, അവാര്‍ഡ്‌ വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുനനു അദ്ദേഹം. റെയിഞ്ച്‌ മാനേജ്‌മെന്റ്‌ ഏര്‍പ്പെടുത്തിയ പാരിതോഷികം കഷ്‌ടപ്പെടുന്ന അധ്യാപകര്‍ക്ക്‌ കൈതാങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പരിധിയില്‍നിന്ന്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായാ ടി.ഇ.അബ്‌ദുള്ള, എ.അബ്‌ദുല്‍ റഹ്‌മാന്‍, എല്‍.എ. മഹമൂദ്‌ ഹാജി, ഹാഷിം കടവത്ത്‌, സുലൈമാന്‍ ഹാജി ബാങ്കോട്‌, മുഹമ്മദ്‌കുഞ്ഞി തായലങ്ങാടി, കുഞ്ഞിമൊയ്‌തീന്‍ ബാങ്കോട്‌ എന്നിവരെ മംഗലാപുരം-ചെമ്പിരിക്ക ഖാസി ത്വാഖ അഹമ്മദ്‌ മൗലവി ആദരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ വിതരണം ടി.ഇ.അബ്‌ദുള്ളയും മുഅല്ലിം പാരിതോഷിക വിതരണം അസ്‌ലം ഹാജി പടിഞ്ഞാറും നിര്‍വ്വഹിച്ചു. മുഫത്തിഷ്‌ അബ്‌ദുല്‍ ഖാദര്‍ ഫൈസി , റസാഖ്‌ മുസ്‌ല്യാര്‍, എം.എ.അബ്‌ദുല്‍ഖാദര്‍ മൗലവി, കെ.എം. മഹമൂദ്‌ ഹാജി, ടി.എ. ഖാലിദ്‌, എ.പി.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി, അബൂബക്കര്‍ ദാരിമി, അബ്‌ദുല്‍ ഖാദര്‍ സഅദി, അബ്‌ദുല്‍ റഹ്‌മാന്‍ കൊറക്കോട്‌, ബായിക്കര അബ്‌ദുല്ലക്കുഞ്ഞി ഹാജി പ്രസംഗിച്ചു. സുലൈമാന്‍ ഹാജി സ്വാഗതവും എം. കുഞ്ഞിമൊയ്‌തീന്‍ നന്ദിയും പറഞ്ഞു.