സി.എം.അബ്‌ദുല്ല മൗലവി സ്‌മാരക ഇസ്‌ലാമിക സെന്റര്‍

മേല്‍പറമ്പ്‌: പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം.ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ സ്‌മരണാര്‍ത്ഥം മേല്‍പറമ്പില്‍ ഇസ്‌ലാമിക്‌ സെന്റര്‍ ഖാസി സി.എമ്മിന്റെ മരണ വാര്‍ഷിക ദിനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി  ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മേല്‍പറമ്പ്‌ ജമാഅത്തിന്റെ സഹകരണത്തോടെ സി.ബി. ബാവ ഹാജി സ്‌പോണ്‍സര്‍ ചെയ്‌തതാണ്‌ ഈ മന്ദിരം. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ഉദുമ മേഖല-മേല്‍പറമ്പ്‌ ശാഖാ സംയുക്ത ആസ്ഥാനമന്ദിരമാണിത്‌. ഇതോടനുബന്ധിച്ച്‌ അനുസ്‌മരണ പൊതു സമ്മേളനം സംഘടിപ്പിക്കും.
യോഗത്തില്‍ താജുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സി.ബി. ബാവ ഹാജി, സുഹൈല്‍ ഫൈസി, അഷ്‌റഫ്‌ വള്ളിയോട്‌, അബ്‌ദുല്‍ റഹ്‌മാന്‍ മാക്കോട്‌, മഹമൂദ്‌, സി.ബി. അബ്‌ദുല്ല, അബ്‌ദുസമദ്‌ ദേളി, മുസ്‌തഫ മൗലവി, മുനീര്‍ പള്ളിപ്പുറം പ്രസംഗിച്ചു.