കെ.വി. ഉസ്താദ് അനുസ്മരണം നാളെ

എടപ്പാള്‍ : സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സമുന്നത നേതാവായിരുന്ന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പത്താം അനുസ്മരണസമ്മേളനവും മാണൂര്‍ ദാറുല്‍ഹിദായ ദഅവ കോളേജ് സനദ്ദാന സമ്മേളനവും ഞായറാഴ്ച ഏഴിന് നടക്കും. നാലുമണിക്ക് മഖ്ബറ സിയാറത്തിന് വെളിയങ്കോട് അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.