എടവണ്ണപ്പാറ : റശിദിയ്യ അറബി കോളേജിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമം നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ വി.പി.സൈദ് മുഹമ്മദ് നിസാമി അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മിറ്റി ഭാരവാഹികളായ എം.പി.എം.അലി മൗലവി, വി.മുഹമ്മദ് മുസ്തഫ വട്ടപാറ, കെ.സി.എ.നാസര്‍, സി.കെ.ശാക്കിര്‍ ആക്കോട്, ഖാലിദ് ബാഖവി, എം.കെ.മുജീബ് റഹ്മാന്, പി.എ.മൗലവി അച്ചനമ്പലം, എന്‍.അബ്ദുല്‍ അസീസ് മൗലവി, എം.കെ.മുജീബ് റഹ്മാന്, എ.കെ.മുഹമ്മദ് അഷ്റഫ്, നൗഷാദ് കുനിആലക്കടവ് എന്നിവര്‍ പ്രസംഗിച്ചു. പി.എ.ജബ്ബാര്‍ ഹാജി സ്വാഗതവും എസ്.ഇബ്രാഹിം മുസ്ലിയാര് നന്ദിയും പറഞ്ഞു.