ദിക്‌റ് ദുആ രാവില്‍ മമ്പുറം വിശ്വാസികള്‍ വീര്‍പ്പു മുട്ടി

തിരൂരങ്ങാടി : പ്രാര്‍ഥനാവചസ്സുകള്‍ നിറഞ്ഞ മമ്പുറം മഖാമില്‍ തിങ്കളാഴ്ച രാത്രി വിശ്വാസികളുടെ തിരക്ക്. മഗ്‌രിബ് നമസ്‌കാരശേഷം നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒട്ടേറെ വിശ്വാസികളെത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ മുസ്‌ലീങ്ങളുടെ ഉന്നമനത്തിന് അടിത്തറയിട്ടത് മമ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി ചടങ്ങില്‍ അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി മമ്പുറംതങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അത്തിപ്പറ്റ മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍, അയ്യായ ഉസ്താദ്, സയ്യിദ് എസ്.എം. ജിഫ്‌രിതങ്ങള്‍ കക്കാട്, സയ്യിദ് അഹമ്മദ് ജിഫ്‌രിതങ്ങള്‍ മമ്പുറം, സയ്യിദ് കെ.പി. ചെറിയാപ്പുതങ്ങള്‍, ജമലുല്ലൈലി വെളിമുക്ക്, മമ്പുറം ഖത്തീബ് വി.പി. അബ്ദുള്ളക്കോയതങ്ങള്‍, ഹാജി എ. മരക്കാര്‍മുസ്‌ലിയാര്‍ നിറമരുതൂര്‍, ഹാജി കെ. അബ്ദുള്‍ഖാദര്‍മുസ്‌ലിയാര്‍ ചേലേമ്പ്ര, സെയ്തലവിഫൈസി കോറാട് എന്നിവര്‍ പ്രസംഗിച്ചു.-ഉബൈദ് റഹ്‍മാനി-