കടമേരി റഹ്മാനിയ്യ കോളേജില്‍ ഭാഷാ മാസികകള്‍ പ്രകാശനം ചെയ്തു

നാദാപുരം : കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന് കീഴില്‍ പ്രസിദ്ധീകരിച്ച   നാലുഭാഷകളിലെ മാഗസിനുകളുടെ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. കെ. അബൂബക്കര്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, അരീക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ സി.എച്ച്. മഹ്മൂദ് സഅദി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മരുന്നൂര്‍ ഹമീദ്ഹാജി, മുജീബ് റഹ്മാന്‍ മോങ്ങം, റഷീദ് പട്ടാമ്പി, ടി.എച്ച്. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.