കാസര്‍കോട്: സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജീര്‍ണതക്കും
വര്‍ദ്ധിച്ചുവരുന്ന അനാചാരങ്ങള്‍ക്കുമെതിരെ ഉലമാ-ഉമറാക്കള്‍
രംഗത്തിറങ്ങുകയും മഹല്ലുകളുടെ ശാക്തീകരണത്തിന് ഒറ്റക്കെട്ടായി
പ്രവര്‍ത്തിക്കമെന്നും അല്‍ അസ്‌ഹാര്‍ ജില്ലാ പണ്‌ഡിത സഭ യോഗം
ആവശ്യപ്പെട്ടു. കാസര്‍കോട് സമസ്‌ത ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍
സിദ്ദീഖ് അസ്‌ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സുഹൈര്‍ അസ്‌ഹരി പള്ളങ്കോട്, മുഹമ്മദ് അഷ്‌റഫ്
അസ്‌ഹരി മടിക്കേരി, സുബൈര്‍ അസ്‌ഹരി കമ്പാര്‍, മുഹമ്മദ് ഹനീഫ് അസ്‌ഹരി
ചിര്‍ത്തട്ടി, അഷ്‌റഫ് ഉറുമി അല്‍ അസ്‌ഹരി, മുത്തലിബ് അസ്‌ഹരി മലാര്‍,
അബൂബക്കര്‍ അസ്‌ഹരി അജ്ജാവര, യൂസുഫ് അസ്‌ഹരി ചെങ്കള, അഹമ്മദ് ഉനൈസ്
അസ്‌ഹരി ബാവിക്കര, ഇബ്രാഹിം ഹനീഫ് അസ്‌ഹരി കമ്പാര്‍, അബ്‌ദുല്‍ റസാഖ്
അസ്‌ഹരി പാത്തൂര്‍ സംബന്ധിച്ചു.