മലപ്പുറം: മദ്യവിരുദ്ധ പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്
ജില്ലയില്‍ എട്ടുകേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ദിന സായാഹ്നസംഗമം നടത്തി.
പാണ്ടിക്കാട് സമസ്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍,
പെരിന്തല്‍മണ്ണയില്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍,
കൂട്ടിലങ്ങാടിയില്‍ ശഹീര്‍ അന്‍വരി പുറങ്ങ്, ചങ്ങരംകുളത്ത് ഖാസിംഫൈസി
പോത്തനൂര്‍, തെയ്യാലയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കിഴിശ്ശേരിയില്‍
എം.പി.കടുങ്ങല്ലൂര്‍, മമ്പാട് അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, എടക്കുളത്ത്
അബ്ദുല്‍കരീം ബാഖവി എന്നിവര്‍ സംഗമം ഉദ്ഘാടനംചെയ്തു.