കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ആസന്നമായ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് 11-2-2011ന് അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് അതിവിപുലമായി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 2011സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനൂദ്ധീന്‍ മുസ്‍ലിയാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി അബ്ദുസ്സലാം മുസ്‍ലിയാര്‍ വാണിയന്നൂരിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. അബ്ദുസ്സലാം മുസ്‍ലിയാര്‍ വാണിയന്നൂര്‍ (മുഖ്യരക്ഷാധികാരി), സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഹംസ ബാഖവി (വൈസ് ചെയര്‍മാന്‍), ശംസൂദ്ധീന്‍ മൗലവി (ജന. കണ്‍വീനര്‍), സിറാജുദ്ധീന്‍ ഫൈസി (അസി. കണ്‍വീനര്‍), അഡ്വ. സയ്യിദ് നിസാര്‍ തങ്ങള്‍ (ഫൈനാന്‍സ് കണ്‍വീനര്‍), കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അജ്‍മല്‍, മുഹമ്മദ് മുട്ടന്നൂര്‍, സൈതലവി കൊട്ടപ്പുറം (അസി. കണ്‍വീനര്‍മാര്‍), മരക്കാര്‍ കുട്ടി, അബ്ദുല്‍ ഹകീം (ട്രാന്‍സ്പോര്‍ട്ട്), സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍ (സോവനീര്‍ കണ്‍വീനര്‍), ഇസ്‍മാഈല്‍ ഹുദവി, ഹൈദര്‍ അലി സാഹിബ്, മുഹമ്മദലി ഫൈസി, ഹബീബുള്ള മുറ്റിച്ചൂര്‍ (അസി. കണ്‍വീനര്‍മാര്‍), എച്ച്. ഇബ്റാഹീം കുട്ടി (സ്റ്റേജ്, ലൈറ്റ് ആന്‍റ് സൌണ്ട് കണ്‍വീനര്‍), അബ്ദുല്ല, അന്‍വര്‍, യൂസുഫ് താനൂര്‍ (അസി. കണ്‍വീനര്‍മാര്‍), അസീസ് പാടൂര്‍ (ഫുഡ് & അക്കൊമൊഡേഷന്‍ കണ്‍വീനര്‍), ഹംസ കൊയിലാണ്ടി, നാസര്‍ കോഡൂര്‍, സൈനുദ്ധീന്‍ കൊച്ചിന്‍, അബൂബക്കര്‍ ഹാജി (അസി. കണ്‍വീനര്‍മാര്‍), നസീര്‍ ഖാന്‍ (റിസപ്ഷന്‍ കണ്‍വീനര്‍), ഇസ്‍മാഈല്‍ വേവിഞ്ച, മുഹമ്മദലി ബാഖവി (അസി. കണ്‍വീനര്നമാര്‍), ഹംസ കരിങ്കപ്പാറ (വോളന്‍റിയര്‍ ക്യാപ്റ്റന്‍), അസീസ് ഹാജി, അബൂബക്കര്‍ കുണ്ടൂര്‍, ഷഹീദ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം (അസി. ക്യാപ്റ്റന്‍മാര്‍), അബ്ദു കുന്നുംപുറം, ഹംസ വാണിയന്നൂര്‍, മുഹ്‍യദ്ധീന്‍, അബ്ദുല്‍ ലത്തീഫ് ദാരിമി (പബ്ലിസിറ്റി), ഫാറൂഖ് ഹമദാനി (മീഡിയ), സൈതലവി ഹാജി ചെന്പ്ര (ട്രഷറര്‍).
സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, ശംസൂദ്ധീന്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും ജോ. സെക്രട്ടറി സിറാജുദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു.
- ഹംസ കെ.വി. -