കാസര്‍ഗോഡ് ജില്ല SKSSF മനുഷ്യജാലിക 2011 തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 2011 മനുഷ്യജാലിക തൃക്കരിപ്പൂരില്‍ നടത്തുവാന്‍ ജില്ലാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു.ഡിസംബര്‍ അവസാന വാരം മേഖല കണ്‍വന്‍ഷനുകളും ജനുവരി ആദ്യവാരം ശാഖാതലങ്ങളില്‍ ജാലിക വിചാരവും രണ്ടാം വാരം 62 പതാകകള്‍ വ്ഹിച്ച്‌ ക്ളസ്റ്റര്‍ തലങ്ങളില്‍ കാല്‍നട പ്രചരണ ജാത യും മേഖലയില്‍ സെമിനാറുകള്‍ നടത്തൂവാനും തീരുമാനിച്ചു. ഇബ്രാഹീം ജെഡിയാര്‍ ആധ്യക്ഷം വഹിച്ച യോഗത്തില്‍ റശീദ്‌ ബെളിഞ്ചം സ്വാഗതവും ഹാരിസ്‌ ദാരിമി നന്ദിയും പറഞ്ഞു
- ഹാരിസ് എ.സി. -